കല്ലമ്പലം:ഭരണഘടന സംരക്ഷിക്കുക,പൗരത്വ നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യവുമായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നടത്തുന്ന പദയാത്ര നാളെ പള്ളിക്കലിൽ സമാപിക്കും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.എൻ.കെ.പ്രേമചന്ദ്രൻ എം.പി,എം.എൽ.എമാരായ കെ.എം ഷാജി,ഷാനിമോൾ ഉസ്‌മാൻ എന്നിവർ പങ്കെടുക്കും.പദയാത്രയോടനുബന്ധിച്ച് കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വിളംബര ജാഥയും,125 ബൈക്കുകളിൽ റാലിയും നടക്കും.