ചൈനയിൽ മാത്രം ഒതുങ്ങുമെന്ന് കരുതിയ കോവിഡ് 19 (കൊറോണ) അമേരിക്ക ഉൾപ്പെടെ ലോകത്തിലെ 64 രാജ്യങ്ങളിൽ ഭീതി വിതയ്ക്കുകയാണ്. കൂടുതൽ രാജ്യങ്ങളിലേക്ക് എത്തുമെന്ന ആശങ്കയുമുണ്ട്. കോവിഡ് 19ന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന ചൈന സന്ദർശിക്കുയോ രോഗം സ്ഥിരീകരിച്ചവരുമായോ ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരിൽ വൈറസ് ബാധ കണ്ടെത്തിയതാണ് ഏറെ ഭീതിയുന്നണർത്തുന്നത്.
സർവസജ്ജമെന്ന് അമേരിക്ക
കോവിഡ് 19 ആശങ്ക തങ്ങളെ ബാധിക്കില്ലെന്നാണ് അമേരിക്ക ആദ്യം കരുതിയത്. എങ്കിലും മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ഇടവിട്ടവിട്ട് കൈകഴുകിയാൽ വൈറസ് ബാധ ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തമാശരൂപേണ പറയുകയും ചെയ്തിരുന്നു. എന്നാൽ, വൈറസ് ബാധമൂലം ഒരാൾ മരിച്ചതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഇരുപത്തിരണ്ടുപേർക്ക് രോഗം സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ വാഷിംഗ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ കൈകഴുകാനും മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുമ്പോൾ മാസ്കുകൾ ഉപയോഗിക്കാനും ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രധാന നഗരങ്ങളുൾപ്പെടെ എല്ലായിടത്തും ക്ലീനിംഗ് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കാനും കർശന നിർദ്ദേശമുണ്ട്.
വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള നടപടികളാണ് പ്രധാനമായും കൈക്കൊള്ളുന്നത്. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയവ ഉള്ളവർ പൊതുസ്ഥലങ്ങളിൽ എത്താതെ വീട്ടിനുള്ളിലിരിക്കാൻ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇത് കർശനമായി പാലിക്കുണ്ടോ എന്നറിയാൻ പ്രത്യേക നിരീക്ഷണ സംഘത്തെയും നിയോഗിച്ചു. ഇത്തരക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും ഐ.ടി കമ്പനികളോടുംമറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.
വൈറസ് വ്യാപനം തടയുന്നതിനായി ആദ്യഘട്ടമായി 120 കോടി രൂപയാണ് അനുവദിച്ചത്. കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ നിർമ്മാണത്തിനായും കൂടുതൽ തുക നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനും അമേരിക്കയിലേക്ക് എത്തുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നതിന് യു.എന്നിന്റെ കർശന നിയന്ത്രമുണ്ട്.
ഇറ്റലിയിൽ കാര്യക്ഷമമാകുന്നില്ല
ഒതുക്കാൻ ശ്രമിക്കുന്തോറും കൂടുതൽ വേഗത്തിലാണ് ഇറ്റലിൽ കോവിഡ് 19 പടരുന്നത്. മരണസംഖ്യ മുപ്പതുകവിഞ്ഞു എന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. ആയിരത്തിമുന്നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ചിലരുടെ നില ഗുരുതരവുമാണ്. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായത് അധികൃതർക്ക് ആശ്വാസമായിട്ടുണ്ട്. വിദേശികൾ രാജ്യത്ത് എത്തുന്നതിനും ഇറ്റലിക്കാർ മറ്റുരാജ്യങ്ങളിലേക്ക് പോകുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. ആരോഗ്യപ്രവർത്തകൾ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെ രോഗികളുമായി ഇടപഴകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും. പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പ്രതിരോധത്തിൽ പിഴച്ചതാണ് കൂടുതൽ മരണത്തിനിടയാക്കിയതെന്ന വിമർശനവും ഉയരുന്നുണ്ട്. രാജ്യത്തെ ഒട്ടുമിക്ക സാംസ്കാരിക കേന്ദ്രങ്ങളും അടച്ചുകഴിഞ്ഞു. കൊറോണ ഭീതി ഒഴിയുന്നതുവരെ സാംസ്കാരിക പരിപാടികൾ ഒന്നും വേണ്ടെന്നാണ് നിർദ്ദേശം. വൈറസ് ബാധ ഉള്ള സ്ഥലങ്ങളിൽ വിവാഹംപോലുള്ള ചടങ്ങുകൾ നടത്തുന്നതും നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം ട്രെയിനുകളും ബസുകളും പലതവണയാണ് ശുദ്ധീകരിക്കുന്നത്.
ജപ്പാനിൽ സ്കൂളുകൾ പൂട്ടി
കോവിഡ് 19 മൂലമുള്ള മരണം കൂടിയതോടെ ജപ്പാൻ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. രോഗ വ്യാപനം തടയുകയാണ് പ്രധാന ലക്ഷ്യം. കോവിഡ് മൂലം ഇതുവരെ ആറുപേർ മരിച്ചുവെന്നാണ് ഒൗദ്യോഗിക റിപ്പോർട്ട്. കൊറോണ പേടിയിൽ യോക്കാഹാമ തീരത്ത് ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസ് പിടിച്ചിട്ടതോടെയാണ് ജപ്പാനും കൊറോണ ഭീതിയിലായത്. കപ്പലിലുള്ള നിരവധിപേർക്ക് രോഗബാധ ഉണ്ടെന്നാണ് സ്ഥിരീകരിച്ചുകഴിഞ്ഞു. കപ്പൽ തടഞ്ഞത് ജപ്പാൻ കാണിച്ച ആന മണ്ടത്തരമാണെന്ന പഠന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
കോവിഡ്19 കപ്പലിനുള്ളിൽ മാത്രം ഒതുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ജപ്പാൻ. രാജ്യത്തെ മറ്റെവിടെനിന്നും വൈറസ്ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസമാണ്. പൊതുസ്ഥലങ്ങലിൽ ഒത്തുകൂടുതുൾപ്പെടെ കർശന നിയന്ത്രങ്ങൾ തുടരാൻ തന്നെയാണ് തീരുമനം.
ഇറാനിൽ ഒരു രക്ഷയുമില്ല
ചൈനകഴിഞ്ഞാൽ കോവിഡ് 19മൂലം ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്. നാൽപ്പത്തിമൂന്നുപേർ മരിച്ചു എന്നാണ് ഒൗദ്യോഗിക കണക്ക്. എന്നാൽ, യഥാർത്ഥ മരണസംഖ്യ 400ന് മുകളിൽ വരുമെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. ജനങ്ങളെ ഭീതിയിലാക്കാൻ വേണ്ടി ചില കേന്ദ്രങ്ങൾ മരണത്തെക്കുറിച്ച് കള്ളക്കണക്കുകൾ പുറത്തുവിടുകയാണെന്നാണ് ഇറാൻ പറയുന്നത്. വൈറസ് ബാധ തടയുന്നതിനുള്ള ശ്രമങ്ങൾ കാര്യക്ഷമമാണെന്നും അവർ പറയുന്നു.
എന്നാൽ, രാജ്യത്ത് എല്ലാം കൈവിട്ട അവസ്ഥയിലാണെന്നാണ് പ്രതിപക്ഷമുൾപ്പെടപറയുന്നത്. യു.എന്നിന്റെ ശക്തമായ ഉപരോധം ഉള്ളതിനാൽ നേരത്തേ തന്നെ ഇറാന്റെ ആരോഗ്യരംഗം കഷ്ടാവസ്ഥയിലായിരുന്നു. അതിനൊപ്പം കോവിഡും കൂടി എത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. പണവും മരുന്നുകളുമില്ളാത്ത് സ്ഥിതി കൂടുതൽ പരിതാപകരമാക്കിയിട്ടുണ്ട്. എങ്കിലും ഉള്ളതുകൊണ്ട് ഒാണംപോലെ എന്ന അവസ്ഥയിൽ തങ്ങളാലാവും വിധം പ്രതിരോധപ്രവത്തനങ്ങൾ ഇറാൻ നടത്തുന്നുണ്ട്. പക്ഷേ, ഇതൊന്നും ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ പര്യാപ്തമല്ലെന്നുമാത്രം.
കഠിന പ്രയത്നത്തിൽ ദ. കൊറിയ
ദക്ഷിണകൊറിയയും കോവിഡ് നിയന്ത്രണത്തിനുള്ള സർവ അടവുകളും പയറ്റുകയാണ്. പതിനേഴുപേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. യു.എൻ നിർദ്ദേശിക്കുന്ന തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് രാജ്യത്ത് തുടരുന്നത്. ഇതിന് പണം ഒരു പ്രശ്മേ അല്ലെന്നും മറ്റെന്തിനെക്കാളും മുൻഗണന നൽകുന്നത് രോഗ ബാധ തടയുന്നതിനാണെന്നും അധികൃതർ പറയുന്നു.