കടയ്ക്കാവൂർ: കടയ്ക്കാവൂർ ആയ്ക്കുടി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മകം മഹോത്സവം 7,8,9 തിയതികളിൽ നടക്കും. 7ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് നാഗരൂട്ട്, 6.30ന് ദീപാരാധന. 8ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,10ന് പൊങ്കാല, 12.30ന് സമൂഹപ്രാർത്ഥന, പൊങ്കല നിവേദ്യം, വൈകിട്ട് 5.45ന് താലപ്പൊലിയും വിളക്കും, 6.15ന് കളരിയിലേക്ക് ഉടവാൾ ഏഴുന്നള്ളത്ത്, 7.45ന് പുഷ്‌പാഭിഷേകം, രാത്രി 9ന് കളരിദേവതകൾക്ക് കൊടുതി, നിവേദ്യപൂജ. 9ന് രാവിലെ 5.45ന് രുദ്രാഭിഷേകം, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം 7.30ന് മൃത്യുഞ്ജയ ഹോമം, 7.45 ന് കലശപൂജ, 9.15ന് കലശാഭിഷേകം, കുങ്കുമാഭിഷേകം എന്നിവയുണ്ടായിരിക്കും.