കല്ലമ്പലം: തോട്ടയ്‌ക്കാട് ചാങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള ചാങ്ങാട്ടമ്മ പുരസ്കാരം മരണാനന്തര ബഹുമതിയായി കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർക്ക്. അദ്ദേഹത്തിന്റെ ബന്ധുക്കൾ അടൂർ പ്രകാശ് എം.പിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. പൊതുപ്രവർത്തകൻ, പാലിയേറ്റീവ് കെയർ എന്നീ രംഗങ്ങളിൽ മികവുകാട്ടിയ പി.ആർ. രാജീവ്, അമ്പിളി എന്നിവർക്കും വായനാക്കുറിപ്പെഴുതി ശ്രദ്ധ നേടിയ തോട്ടയ്ക്കാട് എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അമലിനും ട്രസ്റ്റ് പ്രത്യേക പുരസ്‌കാരം നൽകി. കരവാരം പഞ്ചായത്ത് അംഗങ്ങൾ, അദ്ധ്യാപകർ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.