കിളിമാനൂർ: കുട്ടികളുടെ സാഹിത്യ വേദിയും നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ 2020ലെ കലാനിലയം ഓമന സ്‌മാരക ' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമാ -സീരിയൽ താരങ്ങളായ ദേവി ചന്ദനയ്ക്കും ഞെക്കാട് രാജിനുമാണ് പുരസ്‌കാരങ്ങൾ. യുവ പ്രതിഭാ പുരസ്‌കാരം കവിയും ഗാന രചയിതാവും ചിത്രകാരനുമായ ഹരിശങ്കറിനാണ്. 12ന് പുളിമാത്ത് യു.പി.എസ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.