gk

1. പെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയ വർഷം?

1405

2. ജൂതന്മാർ കൊച്ചിയിൽ താവളമുറപ്പിച്ചതും രാജകൊട്ടാരത്തിനു സമീപം ജൂതത്തെരുവ് നിർമ്മിച്ചതും ഏത് രാജാവിന്റെ കാലത്തായിരുന്നു?

കേശവരാമവർമ്മ

3. ശക്തൻ തമ്പുരാൻ ആരംഭിച്ച പ്രസിദ്ധമായ ഉത്സവം?

തൃശൂർ പൂരം

4. തിരുവിതാംകൂർ ആക്രമണത്തിന്റെ ഭാഗമായി ടിപ്പുസുൽത്താൻ തൃശൂരിൽ എത്തിയതെന്ന്?

1789 ഡിസംബർ 14ന്

5. പിൽക്കാലത്ത് മഹാരാജാസ് കോളേജായി വികസിച്ച എറണാകുളത്തെ എലിമെന്ററി ഇംഗ്ളീഷ് സ്കൂൾ 1845ൽ സ്ഥാപിച്ച ദിവാൻ?

ശരങ്കരവാരിയർ

6. അമ്പാട്ട് ശിവരാമമേനോന്റെ നിര്യാണത്തെ തുടർന്ന് മന്ത്രിയായി നിയമിക്കപ്പെട്ടത്?

ഡോ. എ.ആർ. മേനോൻ

7. പ്രജാമണ്ഡലത്തിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി പദവി വഹിച്ചത്?

വി.ആർ. കൃഷ്ണനെഴുത്തച്ഛൻ

8. 'പുത്തൻ" എന്ന നാണയം ഏർപ്പെടുത്തിയ ദിവാൻ?

നഞ്ചപ്പയ്യ

9. 'ഐക്യകേരളം തമ്പുരാൻ" എന്നറിയപ്പെട്ട കൊച്ചി രാജാവ്?

കേരളവർമ്മ Vll

10. ബ്രിട്ടീഷ് ഭരണകൂടവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് 1914-ൽ അധികാരം ഉപേക്ഷിച്ച കൊച്ചി രാജാവ്?

രാജർഷി രാമവർമ്മ

11. 1949-ൽ തിരു - കൊച്ചി സംസ്ഥാനം രൂപംകൊള്ളുമ്പോൾ കൊച്ചിയിലെ രാജാവ്?

രാമവർമ്മ

12. പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി എന്നറിയപ്പെടുന്നത്?

എ.ജി. വേലായുധൻ

13. കൊച്ചി മുനിസിപ്പൽ കോർപറേഷൻ നിലവിൽ വന്നത്?

1967

14. കൊച്ചി തുറമുഖത്തേക്ക് വലിയ കപ്പലുകൾക്ക് കടന്നുവരാനായി നിർമ്മിക്കപ്പെട്ട മനുഷ്യനിർമ്മിത ദ്വീപ്?

വെല്ലിങ്‌‌‌‌‌ടൺ ഐലന്റ്

15. കൊച്ചി രാജാക്കന്മാരുടെ പാരമ്പര്യ മന്ത്രിമാർ അറിയപ്പെട്ട പേര്?

പാലിയത്തച്ചൻ

16. 2019-ലെ ഐ.പി.എൽ കിരീടം നേടിയ ടീം?

മുംബയ് ഇന്ത്യൻസ്

17. 2019ലെ വീൽചെയർ ക്രിക്കറ്റ് ഏഷ്യ കപ്പ് ടി20 കിരീടം നേടിയ രാജ്യം?

പാകിസ്ഥാൻ

18. ഇന്ത്യയുടെ ഏത് അയൽരാജ്യത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് രാവണ l?

ശ്രീലങ്ക

19. 2019ലെ സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയ ടീം?

സർവീസസ്

20. ഇന്ത്യയിലെ ഏക അടിയന്തര നമ്പറായ 112 നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

ഹിമാചൽപ്രദേശ്.