കിളിമാനൂർ: പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വെട്ടിയോട്ടുകോണം പാപ്പാല നിവാസികളുടെ കൂട്ടായ്‌മയായ
'നിള ' റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം പാപ്പാല ഗവ.എൽ.പി.എസിൽ ബി. സത്യൻ എം.എൽ.എ നി‌ർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലാലി കുടുംബ സംഗമം ഉദ്ഘാടനവും വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ മുതിർന്ന സംഘാഗങ്ങളെ ആദരിക്കലും നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എസ്. മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സജികുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി. മധു നന്ദിയും പറഞ്ഞു.