കടയ്ക്കാവൂർ: കടയ്‌ക്കാവൂർ ഉൗട്ടുപറമ്പ് ശ്രീ അർദ്ധനാരിശ്വര ദേവസ്വത്തിലെ അഷ്ടബന്ധ നവീകരണവും കുംഭ തിരുവാതിര മഹോത്സവവും 5ന് സമാപിക്കും. ഇന്ന് രാവിലെ 5.30ന് മഹാഗണപതിഹോമം, തുടർന്ന് പഞ്ചകം, പഞ്ചഗവ്യം, പഞ്ചവിംശതിർ കലശം, അഭിഷേകം, വിശേഷാൽ പൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, 4ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 12ന് അന്നദാനം, വൈകിട്ട് 6.30ന് കുംഭേശ കർക്കരീപൂജ, പരികലശപൂജ, ഉപദേവതാകലശപൂജ, അധിവാസപൂജ, അധിവാസ ഹോമം, പാലികബലി പാലിക എഴുന്നള്ളിക്കൽ. 5ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 8.30ന് തിരുവാതിര പൊങ്കൽ, ഉച്ചയ്ക്ക് 12ന് അന്നദാനം, തുടർന്ന് കലശമെഴുന്നള്ളിക്കൽ, അഭിഷേകം എന്നിവ നടക്കും.