ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ സമഗ്ര സ്ഥല ഭൗമ വിവര ശേഖരണ റിപ്പോർട്ടിന്റെ പ്രകാശനം നാളെ (ബുധൻ) വൈകിട്ട് 3ന് തിരുവനന്തപുരം പ്രസ് ക്ലബ് റ്റി.എൻ.ജി ആഡിറ്റോറിയത്തിൽ മന്ത്രി എ.സി. മൊയ്ദീൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരന് കൈമാറി നിർവഹിക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന എല്ലാ പഞ്ചായത്തുകളിലെയും ഭൂമിശാസ്ത്രപരമായ സമഗ്രവിവര ശേഖരണം നടത്തിയിരിക്കുന്നത്. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ സഹായത്തോടെയാണ് വിവരശേഖരണം നടത്തിയിരിക്കുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് കെ.എസ്.ആർ.ഇ.സിയുടെ സാങ്കേതിക സഹായത്തോടെ രൂപം നൽകിയ സമഗ്ര സാമ്പത്തിക സാമൂഹിക വിവര ശേഖരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിക്കും. കെ.എസ്.ആർ.ഇ.സി ഡയറക്ടർ നിസാമുദീൻ ആമുഖപ്രഭാഷണം നടത്തും. വിവര ശേഖരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കുള്ള ഉപഹാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും കിഴുവിലം-ചിറയിൻകീഴ്
ഗ്രാമപഞ്ചായത്തുകളുടെ ഭൗമസ്ഥലപര വിവര ശേഖരണ റിപ്പോർട്ട് പ്രകാശനം ഹരിത കേരള മിഷൻ ചെയർപേഴ്സൺ റ്റി.എൻ സീമയും മുദാക്കൽ-വക്കം ഗ്രാമപഞ്ചായത്തുകളുടെ ഭൗമസ്ഥലപര വിവര ശേഖരണ റിപ്പോർട്ട് പ്രകാശനം സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ കെ.എൻ. ഹരിലാലും കടയ്ക്കാവൂർ-അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളുടെ ഭൗമസ്ഥലപര വിവര ശേഖരണ റിപ്പോർട്ട് പ്രകാശനം ഗ്രാമവികസന വകുപ്പ് കമ്മിഷണർ എൻ.പത്മകുമാരി ഐ.എ.എസും നിർവഹിക്കും. ഡോ.ദിവ്യ എസ്.ഐ.എ.എസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം, ഗ്രാമവികസന വകുപ്പ് അഡിഷണൽ ഡെവലപ്മെന്റ് കമ്മിഷണർ വി.എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിക്കും. പങ്കാളിത്താധിഷ്ഠിത സമഗ്രവിവര ശേഖരണ റിപ്പോർട്ട് കോ-ഓർഡിനേറ്റർ രാജീവ് .എസ്.ആർ അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.അൻസാർ, എസ്.ഡീന, വേണുജി.എസ്, വിജയകുമാരി, കെ.വിലാസിനി, ക്രിസ്റ്റി സൈമൺ എന്നിവർ റിപ്പോർട്ടുകൾ ഏറ്റുവാങ്ങും. എൽ.പി. ചിത്തർ, അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, എസ്.രാധാദേവി അഞ്ചുതെങ്ങ് സുരേന്ദ്രൻ, അഡ്വ.ഫിറോസ് ലാൽ, സി.പി. സുലേഖ, ഡോ.റ്റി.ഷാജി, ഡോ.വി.സുഭാഷ് ചന്ദ്രബോസ്, ഇളമ്പ ഉണ്ണികൃഷ്ണൻ, എസ്.ചന്ദ്രൻ, എസ്.സിന്ധു, സന്ധ്യസുജയ്, എൻ.ദേവ്, മഞ്ജുപ്രദീപ്, സിന്ധുകുമാരി, ഗീതാസുരേഷ് എന്നിവർ സംസാരിക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രമാഭായി അമ്മ സ്വാഗതവും സെക്രട്ടറി എൽ.ലെനിൻ നന്ദിയും പറയും.