തിരുവനന്തപുരം: സിംസ് പദ്ധതിയിലൂടെ ഗാലക്സോൺ കമ്പനിക്ക് 180 കോടി രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കാനുള്ള അവസരമാണ് ആഭ്യന്തര വകുപ്പ് ഒരുക്കിയതെന്ന് നിയമസഭയിൽ പി.ടി. തോമസ് ആരോപിച്ചു. ഒരു രൂപ പോലും മൂലധനമില്ലാത്ത ഗാലക്സോണിന്റെ രണ്ട് ഡയറക്ടർമാരെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ളതാണ്.
കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന സി.എം.എസാണ് ഈ സർക്കാർ സിംസ് എന്നപേരിൽ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പൊലീസ് വകുപ്പിനോ സർക്കാരിനോ ഇക്കാര്യത്തിൽ ഒരു ചെലവുമില്ല. പൊലീസും കെൽട്രോണും തമ്മിലുള്ള കരാർ സുതാര്യമാണ്. ഗാലക്സോണിന്റെ 50% ഓഹരി കൈകാര്യം ചെയ്യുന്നത് ആഗോളതലത്തിൽ ഇത്തരം പദ്ധതികൾ നടപ്പാക്കി പരിചയമുള്ള ഒസ്റ്റോക്ക് എന്ന കമ്പനിയാണ്.
സി.എം.എസ് പദ്ധതിക്ക് യു.ഡി.എഫ് അന്ന് തത്വത്തിൽ അംഗീകാരം നൽകിയിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.