വെഞ്ഞാറമൂട്: ഡൽഹിയിൽ മുസ്ലിങ്ങൾക്ക് നേരെ സംഘപരിവാർ നടത്തിയ കലാപത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ റാലി നടത്തി. വെഞ്ഞാറമൂട്, മാണിക്കൽ മുസ്ലിം ജമാഅത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ജുമുഅ നമസ്കാര ശേഷം നടത്തിയ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വെഞ്ഞാറമൂട് ജമാഅത്ത് പ്രസിഡന്റ് എ.എ. റഷീദ്, ജനറൽ സെക്രട്ടറി മുഹമ്മദ് സാലി, നൗഷാദ് മൈലയ്ക്കൽ, സലിം മൂഴിയിൽ, മുനീർ ആലന്തറ, ഇമാം നിസാറുദ്ദീൻ മന്നാനി, മാണിക്കൽ ജമാഅത്തു പ്രസിഡന്റ് അഷറഫ് കൂറ്റിമൂട് സെക്രട്ടറി ഷംനാദ് ഇമാം നിസാറുദ്ദീൻ ബഖവി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ഡൽഹി കലാപത്തിനെതിരെ ജമാഅത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട്ടിൽ നടന്ന പ്രതിഷേധ പ്രകടനം.