നെയ്യാറ്റിൻകര: തത്തിയൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വാർഷികവും ഏഴ് വർഷത്തിലൊരിക്കൽ നടത്തുന്ന പറണേറ്റ് മഹോത്സവവും 5 മുതൽ 15വരെ നടക്കും. 5ന് വൈകിട്ട് 4.30ന് പച്ചപ്പന്തലിൽ എഴുന്നള്ളത്ത്, രാത്രി 9.30ന് പറണേറ്റ് നിലത്തിലേയ്ക്ക് എഴുന്നള്ളത്ത്. 6ന് രാത്രി 9.30ന് എഴുന്നള്ളത്ത് ഘോഷയാത്ര,11ന് തൃക്കൊടിയേറ്റ്. 7ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം, 7‌.30ന് കീർത്തന ലഹരി. 8ന് രാവിലെ 7.30ന് പറണിന് തെങ്ങ് മുറിക്കൽ, രാത്രി 8.30ന് 'ബെസ്റ്റ് ഓഫ് കോമഡി സ്റ്റാർസ്'. 9ന് വൈകിട്ട് 7ന് കവിയരങ്ങ്, 8.30ന് നവീന വില്പാട്ട് കലാമേള 'കള്ളിയം കാട്ട് നീലി'. 10ന് രാവിലെ 7ന് തിരുമുടി എഴുന്നള്ളിപ്പ്, 7.30ന് നിറപറയ്ക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, 8.30ന് നാടകം 'അന്നം'. 11ന് വൈകിട്ട് 7ന് ആരോഗ്യ സദസ്, 8.30ന് ' നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും'.12ന് രാത്രി 8.30ന് നൃത്തനാടകം 'ശ്രീഭൂതനാഥം'. 13ന് രാത്രി 11.30ന് പറണിന് സ്ഥാനം കാണൽ. 14ന് വൈകിട്ട് 6.30ന് 'മഹാ തിരുവാതിര', 7.30ന് 'ഗാനമേള', രാത്രി 10.30ന് 'ദാരികന്റെ വരവ്', 11.30ന് 'പറണേറ്റ് '.15ന് രാവിലെ 7ന് 'നിലത്തിൽ പോരും ദാരികനിഗ്രഹവും', 12.30ന് പറണിൻ മൂട്ടിൽ തർപ്പണം,12.45ന് ആറാട്ട് ഘോഷയാത്ര.