വെഞ്ഞാറമൂട്: കോൺഗ്രസ് നേതാവ് തലേകുന്നിൽ ബഷീറിനെ കാണാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എത്തി. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ വാമനപുരം ബ്ലോക്ക് സമാപന സമ്മേളനത്തിൽ പങ്കെടുക്കാനായി തേമ്പാംമൂട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് അദ്ദേഹം തലേകുന്നിലെ വീട്ടിൽ എത്തിയത്. സതീർത്ഥ്യർ നേരിൽ കണ്ടപ്പോൾ പഴയ രാഷ്ട്രീയ കാര്യങ്ങളും ഒപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളും പങ്കുവച്ചു. തിരക്കുകൾക്കിടയിലും തന്നെ കാണാനെത്തിയ മുല്ലപ്പള്ളിക്ക് അദ്ദേഹം നന്ദി അറിയിച്ചു.
കോൺഗ്രസ് നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, കോൺഗ്രസ് നേതാക്കളായ ഇ. ഷംസുദ്ദീൻ, രമണി പി.നായർ, പള്ളിക്കൽ നസീർ, വെമ്പായം മനോജ്, കുറ്റിമൂട് റഷീദ്, ജഗ്ഫർ തേമ്പാംമൂട് എന്നിവർ മുല്ലപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു.