കിളിമാനൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ, പൗരത്വ നിയമ ഭേദഗതി എന്നിവയ്‌ക്ക് എതിരെയും ബഡ്‌ജറ്റിൽ ജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ ആറ്റിങ്ങൽ നിയോജക മണ്ഡലം പര്യടനം ഇന്ന് വഞ്ചിയൂരിൽ നിന്നും രാവിലെ ആരംഭിച്ച് കിളിമാനൂരിൽ സമാപിക്കും. വി.ഡി. സതീശൻ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ പി.ടി. തോമസ്, ഷാനിമോൾ ഉസ്‌മാൻ, മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.