-vld1

വെള്ളറട: ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു ചെമ്പൂര് ആറ്റൂർ ശ്രീഭവനിൽ ഗോപാലകൃഷ്ണപ്പണിക്കരുടെ ഭാര്യ ശാന്തകുമാരി (69) ആണ് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരണ മടഞ്ഞത്. ഇക്കഴിഞ്ഞ 20 ന് രാവിലെ 6 മണിക്കായിരുന്നു അപകടം. പാൽ വാങ്ങാൻ പൊകുന്നതിനിടയിൽ എതിരെ വന്ന ബൈക്കിടിച്ച് ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആര്യങ്കോട് പൊലീസ് കേസെടുത്തു. മക്കൾ: ഷർമിള, ഷാജിള (താര) മരുമക്കൾ: ഹരിദാസ്, ബിനു