തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്കെതിരെ പറഞ്ഞാൽ മുഖ്യമന്ത്രിക്ക് പൊള്ളുമെന്ന് നിയമസഭയിൽ പ്രതിപക്ഷം.അത് കേട്ട മുഖ്യമന്ത്രി ശബ്ദം ഉയർത്തി പറഞ്ഞു.'ഇവിടെ പൊള്ളലൊന്നും ഏശില്ല' ''അപ്പോൾ പൊള്ളി'' എന്നായി പ്രതിപക്ഷ നിരയിലുയർന്ന പരിഹാസം..
മുഖ്യമന്ത്രി മറുപടി കൂടുതൽ കടുപ്പിച്ചു ''പൊള്ളുന്നതും പൊള്ളാത്തതും വേറെ കാര്യം. സംസാരിക്കുമ്പോൾ സാമാന്യ മര്യാദ വേണം. ഇവർക്ക് എന്തും വിളിച്ചു പറയാം. അതിനാരും മറുപടി പറയരുത് എന്നാണ് നിലപാട്. ഒാരോ ആളും എങ്ങനെ വളർന്നു വരുന്നുവെന്നത് അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്.. അത്തരത്തിൽ പലതും നേരിട്ടും മറുപടി പറഞ്ഞും തന്നെയാണ് ഇവിടെ എത്തിയത്. എന്നാൽ ഇവിടെ അത് പറ്റില്ലെന്ന് മാത്രമാണ് പറഞ്ഞത്.'' മുഖ്യമന്ത്രി വ്യക്തമാക്കി.