ചിറയിൻകീഴ്: ചിറയിൻകീഴ് കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മസേനയിൽ കൃഷി ടെക്‌നീഷ്യനായി പ്രവർത്തിക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 25 ടെക്‌നീഷ്യന്മാരെയാണ് തിരഞ്ഞെടുക്കുന്നത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് നിവാസിയായ 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്. വയസ്, ജാതി, മതം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ചിറയിൻകീഴ് കൃഷി ഭവനിൽ ലഭിക്കും. കായിക ക്ഷമത പരീഷ, തൊഴിൽ വൈദഗ്ദ്ധ്യ പരീക്ഷ, പ്രവൃത്തി പരിചയ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10. ഫോൺ: 0470 2645422, 9383470182.