മുടപുരം: എസ്.എൻ.ഡി.പി യോഗം മുടപുരം ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിന്റെ ഒന്നാം പ്രതിഷ്ഠാ വാർഷികവും പ്രതിഭാ സംഗമവും ചികിത്സാ ധനസഹായ വിതരണവും ഇന്ന് വൈകിട്ട് 5.30ന് നടക്കും. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ശാഖാ മന്ദിരം ഓഫീസിൽ ചേരുന്ന പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനവും ധനസഹായവിതരണവും ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് പി.കെ. ഉദയഭാനു അദ്ധ്യക്ഷത വഹിക്കും. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി. സീരപാണി അനുഗ്രഹ പ്രഭാഷണവും യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അവാർഡ് വിതരണവും യോഗം ഡയറക്ടർ ഡി. വിപിൻരാജ് മുഖ്യ പ്രഭാഷണവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് സെക്രട്ടറി പി. സഹദേവൻ, യോഗം കൗൺസിലർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ കൃത്തിദാസ്, ഉണ്ണിക്കൃഷ്ണൻ ഗോപിക, ചിത്രാംഗദൻ, ശിവകൃഷ്ണപുരം ശാഖാ പ്രസിഡന്റ് കുഞ്ഞുമോൻ, കൊച്ചാലുംമൂട് ശാഖാ പ്രസിഡന്റ് കൃഷ്ണദാസ് എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി പി. നകുലൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എം. പ്രസന്നൻ നന്ദിയും പറയും.