വർക്കല: വർക്കല ക്ലാസിക്കൽ ആർട്ട്സ് ആൻഡ് ഫിലിം സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നടന്ന കവിയരങ്ങ് രാജൻ കുരയ്‌ക്കണ്ണി ഉദ്ഘാടനം ചെയ്‌തു. എം.എം. പുരവൂർ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്ര് നേടിയ പ്രിയ സുനിലിനെ ചലച്ചിത്ര സംവിധായകൻ കബീർ റാവുത്തർ ഉപഹാരം നൽകി ആദരിച്ചു. പ്രൊഫ.എ. ഷാജഹാൻ, എ.വി. ബാഹുലേയൻ, മുരളീകൃഷ്ണൻ, പ്രൊഫ. ഗേളി ഷാഹിദ്, വി. പ്രഭ, അഡ്വ.കെ. സുഗതൻ, നടയറ മുഹമ്മദ് കബീർ, ആലംകോട് ദർശൻ, സന്തോഷ് പുനയ്ക്കൽ, പ്രഭാകരൻ പാപ്പനം കോട്, നവാസ്ഖാൻ കല്ലമ്പലം തുടങ്ങിയവർ സംസാരിച്ചു.