വർക്കല: സർവീസ് പെൻഷണേഴ്സ് യൂണിയൻ വർക്കല ടൗൺ ബ്ലോക്ക് വാർഷിക സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. എം. കാമിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. അജയൻ, ജോയിന്റ് സെക്രട്ടറി എസ്. സുധാകരൻ, ജില്ലാകമ്മിറ്റിഅംഗം എൻ. കൃഷ്ണൻകുട്ടി, സംസ്ഥാന കൗൺസിലർമാരായ ഡി. സോമദത്തൻ, പി. പുരുഷോത്തമൻ, വി. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. ബി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി എൻ. കൃഷ്ണൻകുട്ടി (പ്രസിഡന്റ്), ബി. സുരേന്ദ്രൻ (സെക്രട്ടറി), കെ. ശിശുപാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.