കാട്ടാക്കട: നെയ്യാർഡാം കുന്നിൽ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ പൂജയ്ക്കെത്തിയ ഹൈന്ദവ സംഘടനാ നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലലടയ്ക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘപരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട, കള്ളിക്കാട് പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് മാർച്ചും ധർണയും നടത്തി. കാട്ടാക്കടയിൽ നടന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം സെക്രട്ടറി ഹരികുമാർ, കിള്ളി കണ്ണൻ, കെ.സി. ജയൻ, സുദർശനൻ, മണി, ബി.ജെ.പി അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, ഇന്ദുകുമാർ, അജികുമാർ എന്നിവർ സംസാരിച്ചു.