kerala-psc
kerala psc

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 655/17 വിജ്ഞാപന പ്രകാരം ഹൈസ്‌കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്) (തമിഴ് മീഡിയം), ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 98/19 വിജ്ഞാപന പ്രകാരം ലോവർ പ്രൈമറി സ്‌കൂൾ അസിസ്റ്റന്റ്- മലയാളം മീഡിയം (തസ്തികമാറ്റം മുഖേന) എന്നീ തസ്തികകളിൽ അഭിമുഖം നടത്തും.

 സാദ്ധ്യതാപട്ടിക

തദ്ദേശസ്വയംഭരണ വകുപ്പിൽ കാറ്റഗറി നമ്പർ 303/18 വിജ്ഞാപന പ്രകാരം ഡ്രാഫ്റ്റ്സ്മാൻ ഓവർസിയർ ഗ്രേഡ് 2 - സിവിൽ (പട്ടികവർഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം), ജലസേചന വകുപ്പിൽ കാറ്റഗറി നമ്പർ 302/18 വിജ്ഞാപന പ്രകാരം ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ ഗ്രേഡ് 2 - മെക്കാനിക് (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം) തസ്തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.


 ചുരുക്കപ്പട്ടിക

വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 192/18, 193/18, 112/18, 113/18, 114/18, 194/18, 195/18 വിജ്ഞാപനങ്ങൾ പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) മൂന്നാം എൻ.സി.എ. - പട്ടികജാതി, പട്ടികവർഗ്ഗം, മുസ്ലിം, പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ, ധീവര, പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 48/19 വിജ്ഞാപന പ്രകാരം ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) രണ്ടാം എൻ.സി.എ. - ധീവര, വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 111/18, 115/18, 116/18, 117/18, 118/18, 119/18, 120/18 വിജ്ഞാപനങ്ങൾ പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ)- എൻ.സി.എ.- വിവിധ സമുദായങ്ങൾ, കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (സിഡ്‌കോ) കാറ്റഗറി നമ്പർ 4/18 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.


 ഡിക്‌റ്റേഷൻ ടെസ്റ്റ്

കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 155/19 വിജ്ഞാപന പ്രകാരം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം) തസ്തികയിൽ ഡിക്‌റ്റേഷൻ ടെസ്റ്റ് നടത്തും.