മുടപുരം:കിഴുവിലം പഞ്ചായത്തിൽ ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) രൂപീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്‌തു. ക്ഷേമനിധിയിൽ അംഗമായ തൊഴിലാളികൾക്കുള്ള പാസ്ബുക്കും തിരിച്ചറിയൽ രേഖയും അദ്ദേഹം വിതരണം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ഏരിയാ ജോയിന്റ് സെക്രട്ടറി ചിറയിൻകീഴ് മോഹനൻ,പി.വിപിനചന്ദ്രൻ,ബഷീർ,ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ബിന്ദു (പ്രസിഡന്റ്),പി.വിപിനചന്ദ്രൻ (സെക്രട്ടറി),തുളസീധരൻ നായർ (ട്രഷറർ) ഉൾപ്പെടെ 11 അംഗ പഞ്ചായത്ത് കമ്മിറ്റിയെ തിരഞ്ഞെടുത്തു.