വട്ടപ്പാറ : വട്ടപ്പാറ കല്ലിടാഞ്ചി ഗ്രേസ് വില്ലയിൽ നടരാജന്റെ ഭാര്യ അൽഫോൺസ് (പുഷ്പ, 69) നിര്യാതയായി. മക്കൾ: ഷാജിമോൾ, സജിമോൾ, സുചിമോൻ. മരുമക്കൾ: ജോയ്, ലിസി. പ്രാർത്ഥന 5ന് .
വസന്തകുമാരി
തിരുവനന്തപുരം : കൈതമുക്ക്, ശീവേലി നഗർ ടി.സി 29/651 ൽ അയ്യപ്പൻ പിള്ളയുടെ ഭാര്യ എസ്. വസന്തകുമാരി (63) നിര്യാതയായി. മക്കൾ: ദേവിസംഗീത (അദ്ധ്യാപിക, ബി.വി.ബി), ശിവകുമാർ. മരുമകൻ: മൂർത്തി.
ഗോമതിഅമ്മ
ഭഗവതിനട: പാറവള്ളി തലനില പുത്തൻവീട്ടിൽ ബി. ഗോമതിഅമ്മ (കോമളം, 84) നിര്യാതയായി. മകൻ: ബി.കെ. മണികണ്ഠൻ നായർ. മരുമകൾ: എസ്. ജയലക്ഷ്മി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
ഉഷകുമാരി
ബാലരാമപുരം : വടക്കേവിളയിൽ മോഹനകുമാറിന്റെ ഭാര്യ ഉഷകുമാരി (46) നിര്യാതയായി. മക്കൾ: സനുമോഹൻ, റെനുമോഹൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.