ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 11ന് നടക്കുന്ന നിയമസഭാ മാർച്ചിന് മുന്നോടിയായി ആറ്റിങ്ങൽ സബ് ട്രഷറി ഓഫീസിന് മുന്നിൽ കെ.എസ്.എസ്.പി എ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ. അജന്തൻ നായർ ഉദ്ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജയപാൽ അദ്ധ്യക്ഷത വഹിച്ചു. ബാഹുലേയൻ,​ ജയചന്ദ്രൻ നായർ,​ ഗിരികുമാർ,​ ആർ. മുരളീധരൻ,​ ഉണ്ണികൃഷ്ണ കുറുപ്പ് എന്നിവർ സംസാരിച്ചു.