ആറ്റിങ്ങൽ: തോട്ടവാരം ഇടയാവണത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ ആരംഭിക്കും. 3ന് രാവിലെ 6ന് ഗണപതിഹോമം,​ 7ന് പുരാണ പാരായണം,​ വൈകിട്ട് 5.30ന് കൊടിയേറ്റ്. രാത്രി 8.30ന് തോറ്റംപാട്ട് ആരംഭം,​ 9.30ന് ഗാനമേള. 4ന് രാത്രി 9.15ന് നൃത്ത നൃത്തങ്ങൾ. 5ന് ഉച്ചയ്ക്ക് 12 ന് അന്നദാനം,​ 6ന് ഉച്ചയ്ക്ക് 12 മുതൽ സമൂഹ സദ്യ,​ രാത്രി 8ന് മാലപ്പുറം പാട്ട്,​ 9ന് ഗാനമേള,​ 7ന് രാവിലെ 9ന് ആയില്യംഊട്ട്,​ 12ന് അന്നദാനം,​ രാത്രി 8ന് നൃത്ത നൃത്യങ്ങൾ. 9ന് ഗാനമേള,​ 8ന് രാത്രി 9.30ന് നാടൻപാട്ട്. 8ന് രാവിലെ 9.15ന് സമൂഹ പൊങ്കാല,​ വൈകിട്ട് 4ന് കുത്തിയോട്ട ഘോഷയാത്ര,​ രാത്രി 8ന് ഓട്ടൻതുള്ളൽ,​ 11,​30ന് കൊടിയിറക്ക്. 1ന് ഗുരുസി.