അതിയന്നൂർ: കെ.എസ്.എസ്.പി.യു അതിയന്നൂർ ബ്ലോക്ക് 28ാം വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. തുളസീധരന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ.ബി. സതീഷ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശാൻ ആവാർഡ് ജേതാവ് എൻ.എസ്. സുമേഷ്‌കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
കെ.എസ്.എസ്.പി.യു തിരുവനന്തപുരം ജില്ലാ ജോ. സെക്രട്ടറി കെ. ബാബു രാജേന്ദ്രപ്രസാദ്, ജില്ലാ കമ്മിറ്റി ആംഗം രാജമ്മ, സെക്രട്ടറി ജി. അജയൻ, ബ്ലോക്ക് സെക്രട്ടറി എം. രത്നാകരൻ, ട്രഷറർ പി.എസ്. അശോകകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജോ.സെക്രട്ടറി ആർ. ശശിധരൻ വരാണാധികാരിയായി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.കെ. തുളസീധരൻ ( പ്രസിഡന്റ്) എം. രാജേന്ദ്രൻ, വി.കെ. രവീന്ദ്രബാബു, എച്ച്.പി.ജെ സുലോചനാബായ് (വൈസ് പ്രസിഡന്റുമാർ), എം. രത്നാകരൻ ( സെക്രട്ടറി)വി. പ്രഭാകര പണിക്കർ, എസ്.ജെ. താർസിസ്, ഒ.കെ. സോമസുന്ദരരാജൻ ( ജോ. സെക്രട്ടറിമാർ) പി.സി. അശോകകുമാർ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.