ആറ്റിങ്ങൽ: തോന്നയ്‌ക്കൽ മങ്കാട്ടുമൂല മേലതിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ ആരംഭിക്കും. 3ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം,​ 8.50ന് കൊടിമരം മുറിയ്ക്കൽ,​ രാത്രി 7ന് കൊടിയേറ്റ്,​ 8ന് ചാറ്റുപാട്ട്. 4ന് രാത്രി 8ന് വിളക്ക് എഴുന്നള്ളത്ത്. 5ന് പതിവ് ക്ഷേത്ര ഉത്സവ ചടങ്ങുകൾ,​ 6ന് രാവിലെ 8.30ന് അഭിഷേക കാവടി,​ വൈകിട്ട് 6ന് മാലപ്പുറം പാട്ട്,​ 11ന് അഗ്നിക്കാവടി,​ 7ന് രാവിലെ 11ന് ആയില്യംഊട്ട്. 8ന് പതിവ് ഉത്സവ ചടങ്ങുകൾ. 9ന് രാവിലെ 11.30ന് സമൂഹസദ്യ. 10ന് രാവിലെ 9ന് സമൂഹ പൊങ്കാല,​ 11.30ന് ആറാട്ട് സദ്യ,​ രാത്രി 8ന് ആറാട്ട്.