തിരുവനന്തപുരം:ഹെൽമറ്റ് ധരിക്കുക എന്ന ആശയവുമായി കേരളാ പൊലീസും ടി.സി.എൽ ലിമിറ്റഡ് എന്ന കമ്പനിയും സംയുക്തമായി സംസ്ഥാനത്തുടനീളം നടത്തുന്ന 'ക്രൗൺ ഫോർ സേഫ്റ്റി' ക്യാമ്പയിന് തുടക്കമായി. കനകക്കുന്ന് ഗേറ്റിനു മുൻപിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.എ.ഡി.ജി.പിമാരായ ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബ്,മനോജ് എബ്രഹാം,സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ,ദക്ഷിണ മേഖലാ ഐ.ജി.ഹർഷിതാ അട്ടല്ലൂരി,തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി.കോറി സഞ്ജയ്‌ കുമാർ ഗുരുദിൻ,മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ,സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ റാലിയും മന്ത്രി ഫ്‌ളാഗ് ഒഫ് ചെയ്തു.