വിതുര:തൊളിക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 3,4,5,6 തീയതികളിൽ മതവിജ്ഞാനസദസ്,മദ്രസ റാങ്ക് ജേതാക്കളെ ആദരിക്കൽ,ദു ആ മജ്ലിസ്,പൗരത്വ സംരക്ഷണസംഗമം എന്നിവ നടക്കും.3ന് രാത്രി 7ന് മണക്കാട് വലിയപള്ളി ചീഫ് ഇമാം ഇ.പി.അബൂബക്കർ അൽഖാസിമിയും,4ന് രാത്രി 7ന് തൊളിക്കോട് ചീഫ് ഇമാം സജ്ജാദ് അൽഖാസിമിയും,5ന് രാത്രി 7ന് കരുനാഗപ്പള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം കുമ്മനം നിസ്സാറുദ്ദീൻ അസ്ഹരിയും,6ന് ബീമാപള്ളി ചീഫ് ഇമാം അസ്സയ്യിദ് മുത്തുക്കോയയും മതപ്രഭാഷണം നടത്തും.ആറിന് വൈകിട്ട് 6ന് പൗരത്വ സംരക്ഷണസംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജമാഅത്ത് പ്രസിഡന്റ് എ.ബാദുഷ അദ്ധ്യക്ഷത വഹിക്കും.കെ.എസ്.ശബരിനാഥൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു റാങ്ക് ജേതാക്കളെ അനുമോദിക്കും.