ആറ്റിങ്ങൽ: ഇരുചക്ര വാഹനം ഇടിച്ച് പരിക്കേറ്റ പൂവൻപാറ കണ്ണങ്കര പുത്തൻ വീട്ടിൽ മോഹനൻ( 58) മരിച്ചു. ഞായറാഴ്ച രാവിലെ 9 ന് ആലംകോട് ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മരിച്ചു. ഭാര്യ: ലീല. മക്കൾ: ആതിര, ആരതി. മരുമക്കൾ: അനീബ്, തുളസീധരൻ,. സഞ്ചയനം 6 ന് രാവിലെ 8.30 ന്.