വിതുര:വിതുര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാമത് ബാച്ച് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ എം.എൽ.എ കെ.എസ്.ശബരീനാഥൻ സല്യൂട്ട് സ്വീകരിച്ചു.പാസിംഗ് ഔട്ട് പരേഡിനോടനുബന്ധിച്ച് സയൻസ് എക്സിബിഷനും സംഘടിപ്പിച്ചു.അഞ്ച് സ്കിൽ കോഴ്സുകൾ ഉൾപ്പെട്ട എസ്.പി.സി.ഹബിന്റെ ഉദ്ഘാടനവും എം.എൽ.എ.നിർവഹിച്ചു.എം.എൽ.എ ഫണ്ടിൽ നിന്നും വിദ്യാർത്ഥികൾക്കായി വിശ്രമ മുറി,മിനി ലൈബ്രറി,വാഷ് റൂം,ഓഫീസ് എന്നിവയടങ്ങിയ എസ്.പി.സി.അമിനിറ്റി സെന്റർ സ്കൂളിന് അനുവദിച്ചു.കമ്യൂണിറ്റി പൊലീസ് ഒാഫീസർ കെ.അൻവർ നേതൃത്വം നൽകി.