പൂവാർ: തുഞ്ചൻ ഭക്തി പ്രസ്ഥാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തുഞ്ചൻ ഗ്രാമത്തിൽ നടന്ന രാമായണ മഹോത്സവവും തുഞ്ചൻ പ്രതിമ പ്രതിഷ്ഠാ വാർഷികവും സോമനാഥ് ഭായ് മോഡി ഉദ്ഘാടനം ചെയ്തു.പഠന കേന്ദ്രം ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്കാരം പിരിപ്പൻകോട് മുരളി, ഡോ.വസന്തകുമാർ വി.സാംബശിവൻ എന്നിവർക്ക് എം.എം.ഹസൻ സമ്മാനിച്ചു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ,പഠനകേന്ദ്രം ജനറൽ സെക്രട്ടറി കെ.രംഗനാഥൻ,കരമന ജയൻ,കാഞ്ഞാവെള്ളി ഗോപാലകൃഷ്ണൻ നായർ,രാജീവ് ഇരിങ്ങാലക്കുട,തുടങ്ങിയവർ പങ്കെടുത്തു.