വെഞ്ഞാറമൂട്: കാറ്ററിംഗ് സർവീസ് തൊഴിലാളി ബൈക്കിൽ ബസിടിച്ച് മരിച്ചു. കുറ്റിയാണിക്കാട് കീഴാരൂർ ഗംഗാലയം വിട്ടിൽ ബിനുകുമാർ (48) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ വെഞ്ഞാറമൂട്ടിലെ സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിന് വരുംവഴി ചുള്ളാളത്തുവച്ച് ബിനു കുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെ.എസ്.ആർ.ടി ബസ് തട്ടി. നിയന്ത്രണം വിട്ട ബൈക്ക് തെന്നി വീഴുകയും തലയിടിച്ച് വീണ് ബിനു കുമാർ മരിക്കുകയുമായിരുന്നു . ബൈക്ക് ഓടിച്ചിരുന്ന കാട്ടാക്കട സ്വദേശി ഉദയകുമാർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഭാര്യ: ശാലിനി. മക്കൾ: ശ്രീക്കുട്ടി, ശബരി കൃഷ്ണ.