വെഞ്ഞാറമൂട്: റോഡ് മുറിച്ച് കടക്കവെ മൈക്ക് സെറ്റ് ഉടമ ആട്ടോ ഇടിച്ച് മരിച്ചു. നന്നാട്ടുകാവ് എ.വി സദനത്തിൽ അനിൽ കുമാർ (45) ആണ് മരിച്ചത്. വേളാവൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് റോഡരികിൽ ഇലുമിനേഷൻ ജോലി ചെയ്യുന്നതിനിടയിൽ റോഡ് മുറിച്ച് കടക്കവെ ആട്ടോ ഇടിക്കുകയായിരുന്നു. ഭാര്യ: ബീന, മക്കൾ: വിഷ്ണു, കാർത്തിക.