unaited-nuzses

പാറശാല: ഡ്യൂട്ടി പുനർ നിർണയത്തിനെതിരെ പാറശാലയിലെ സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ രണ്ട് ദിവസമായി ആശുപത്രിക്ക് മുന്നിൽ നടത്തിവന്ന സമരം ലേബർ ഓഫീസറുടെ ഒത്തുതീർപ്പ് കരാറുകളെ തുടർന്ന് താത്കാലികമായി നിറുത്തിവച്ചു. കരാർ പ്രകാരം നഴ്‌സുമാർക്ക് തുടർന്നുവന്ന രീതിയിൽ തന്നെ മൂന്ന് ഷിഫ്റ്റ് പ്രകാരം ജോലിയിൽ തുടരാവുന്നതാണ്. അടുത്ത 11 ദിവസത്തിനുള്ളിൽ തന്നെ മാനേജ്‌മെന്റ് കമ്മിറ്റി ചർച്ച ചെയ്ത് അനുയോജ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്.