കിളിമാനൂർ: മദ്യലഹരിയിൽ ബൈക്ക് തീവച്ച് നശിപ്പിച്ച കേസിൽ കൊലക്കേസ് പ്രതി കൂടിയായ ആൾ അറസ്റ്റിൽ. നഗരൂർ കോയിക്കമൂല പാട്ടത്തിൽ വീട്ടിൽ ആറാം തമ്പുരാൻ എന്ന് വിളിക്കുന്ന ദീപു (50) ആ ണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. കെഎസ്.ഇ.ബി ഇലക്ട്രിക് പോസ്റ്റുകളിൽ ഫോൺ നമ്പർ എഴുതാൻ വന്ന ജീവനക്കാർ വച്ചിരുന്ന ബൈക്ക് ദീപു തീയിട്ട് നശിപ്പി ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.