കടയ്ക്കാവൂർ: മേലാറ്റിങ്ങൽ കിടുത്തട്ട് ദേവീക്ഷേത്രത്തിലെ തിരു കൊടിയേറ്റ് മഹോത്സവം തുടങ്ങി. 6ന് സമാപിക്കും. 4ന് വൈകുന്നേരം 6.45ന് പുഷ്പാഭിഷേകം, 5ന് രാത്രി 7.30ന് ഡോ.അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം,9.30ന് ഉരുൾ പള്ളിവേട്ട, 6ന് രാവിലെ 6ന് അഷ്ടാഭിഷേകം, 8.30ന് സമൂഹ പൊങ്കാല, 11ന് ദേവ ഊട്ട്-സമൂഹ സദ്യ, ഉച്ചയ്ക്ക് 12.30ന് ഗരുഢൻ തൂക്കം, 1.30ന് സംഭാര വിതരണം,6ന് ആറാട്ടെഴുന്നള്ളത്ത്,ആകാശവിസ്മയം, 6.15ന് സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും സെക്രട്ടറി സാന്ദ്രാനന്ദസ്വാമികൾ ഉദ്ഘാടനം ചെയ്യും.ദേവസ്വം പ്രസിഡന്റ് എ.മണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണം ഡോ.സി.ജി ബാഹുലേയൻ നിർവഹിക്കും. വിനോദ് വിക്രമാദിത്യൻ, ബി.ജയന്തി സോമൻ, എ.ഉഷ, എ.കൃഷ്ണൻകുട്ടി, സുജീഷ് ലാൽ എന്നിവർ സംസാരിക്കും.കിടുത്തട്ട് ദേവസ്വം ജനറൽ സെക്രട്ടറി സി.രാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി മന്മഥൻ നന്ദിയും പറയും.