photo

നെടുമങ്ങാട്:ജില്ലാ കോൺഗ്രസ് പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല നെടുമങ്ങാട്ട് പര്യടനം പൂർത്തിയാക്കി.കരകുളം കെൽട്രോൺ ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്ര മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട്ട് സമാപിച്ച പദയാത്ര സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.കല്ലയം സുകുവിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി,ശരത്ചന്ദ്രപ്രസാദ്, വത്സലൻ,അഡ്വ.എസ്.അരുൺകുമാർ,ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ,അഡ്വ.എൻ.ബാജി, നെട്ടിറച്ചിറജയൻ, സുകുമാരൻ നായർ,കാവുവിള മോഹനൻ,മരുതൂർ വിജയൻ,കെ.ജെ ബിനു,കരുപ്പൂര് സതീഷ് കുമാർ,എൻ.ഫാത്തിമ,ഹാഷിം റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.