കാട്ടാക്കട: കണ്ടല കരിങ്ങൽ മുളംപള്ളിക്കോണം വനദുർഗാദേവീ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ആരംഭിച്ചു. ഇന്ന് രാവിലെ 9ന് സുദർശന ഹോമം. 4ന് രാവിലെ 8ന് ദേവീ ഭാഗവത പാരായണം,​ 9ന് മൃത്യുഞ്ജയഹോമം,​ 10.30ന് മഹാരുദ്രാഭിഷേകം,​ വൈകിട്ട് 6ന് പൂമൂടൽ. 5ന് രാവിലെ 10.30ന് സമൂഹ പൊങ്കാല,​ 7ന് ഭഗവതിസേവ,​ രാത്രി 8.30ന് ഗുരുസി. എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം,​ ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ, പ്രത്യേക ക്ഷേത്ര ചടങ്ങുകൾ എന്നിവ നടക്കുമെന്ന് ജനറൽ കൺവീനർ ഡോ.ബി. അർജ്ജുനൻ അറിയിച്ചു.