kovalam

കോവളം: നിലവിലുള്ള മഹത്തായ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് പകരം മനുസ്മൃതിയെ ഇന്ത്യൻ ഭരണഘടനയാക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്ന് ജനതാദൾ ( എസ് ) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് പറഞ്ഞു. ജനതാദൾ (എസ്) വിഴിഞ്ഞം ടൗൺ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് വിഴിഞ്ഞം ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മേഖലാ പ്രസിഡന്റ് ടി. രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. മുൻ എം.എൽ.എ ജമീലാ പ്രകാശം, കോളിയൂർ സുരേഷ്, ഇ. വിൻസെന്റ്, ഒ. ഷാജഹാൻ, തെന്നൂർകോണം ബാബു, കരുംകുളം വിജയകുമാർ, പുല്ലുവിള വിൻസെന്റ്, കോവളം രാജൻ, റ്റി.വിജയൻ, മുക്കോല രത്നാകരൻ, അഡ്വ.ജി. മുരളീധരൻ നായർ, വെങ്ങാനൂർ ജയൻബാബു, അരുമാനൂർ ചന്ദ്രശേഖരൻ, കരിച്ചൽ ജ്ഞാനദാസ് തുടങ്ങിയവർ സംസാരിച്ചു. വിഴിഞ്ഞം ജെ.പി. നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിഴിഞ്ഞം വിൻസെന്റ് അധ്യക്ഷനായിരുന്നു. എസ്.സി.അരുൺ, കോവളം സജിദ്, മിനി ഹെർട്ടിൻ, എ.സഫറുള്ളഖാൻ, ഓ.കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.