photo

നെടുമങ്ങാട്: കരകുളം പൊയ്പ്പാറ മണലിത്തലയിൽ നിള റസിഡന്റ്‌സ് അസോസിയേഷൻ രൂപീകരിച്ചു. പ്രസിഡന്റ് കെ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ സി. ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. വാവ സുരേഷിനെ സമ്മേളനത്തിൽ ആദരിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില ചികിത്സാധനസഹായം വിതരണം നിർവഹിച്ചു. ഡിവൈ.എസ്.പി സ്റ്റുവർട്ട് കിലർ, വാർഡ് മെമ്പർ എ. എർഷാദ്, സുമന്ത് മഹേഷ്, കേരളവർമ്മ എന്നിവർ സംസാരിച്ചു.