നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിലെ മാലിന്യസംസ്‌ക‌‌രണ പ്ലാന്റ് പ്രവർത്തന യോഗ്യമാക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണ പരിസ്ഥിതി ഫോറം നെടുമങ്ങാട് താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് തത്തൻകോട് കണ്ണന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്ലാന്റ് സന്ദർശിച്ച് ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ആർ.ആർ. രാജേഷ്, വിതുര രാജൻ, സാബു തറവാട്ടിൽ, പഴവിള അൻഷാദ്, സാബു ബഷീർ, പുലിപ്പാറ യൂസുഫ് തുടങ്ങിയവർ സംസാരിച്ചു.