കാട്ടാക്കട: കാട്ടാക്കട മാർക്കറ്റ് ജംഗ്ഷനിൽ ഗുരുമന്ദിരത്തിന് സമീപത്തെ എസ്.എസ് ടയേഴ്സിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം നടത്തി കടയുടമയും എസ്.എൻ.ഡി.പി യോഗം കാട്ടാക്കട ശാഖയുടെ രക്ഷാധികാരിയുമായ കാട്ടാക്കട പുന്നവിളാകത്തുവീട്ടിൽ സുശീലൻ പണിക്കർ (65),​ തൊഴിലാളി അജിത്ത് എന്നിവരെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രനും സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രനും ആവശ്യപ്പെട്ടു.