india-cricket

ക്രൈസ്റ്റ് ചർച്ച് : ട്വന്റി 20 പരമ്പരയിലെ 5-0 ത്തിന്റെ സമ്പൂർണ വിജയത്തിൽ തുടങ്ങിയ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം ഏകദിനങ്ങളിലെയും ടെസ്റ്റിലെയും സമ്പൂർണ പരാജയത്തിൽ അവസാനിച്ചു. ഇന്നലെ രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

വെല്ലിംഗ്ടണിലെ ആദ്യ ടെസ്റ്റിൽ പത്ത് വിക്കറ്റിന് തോറ്റിരുന്ന ഇന്ത്യ മൂന്ന് ദിവസംകൊണ്ട് രണ്ടാം ടെസ്റ്റിലും കീഴടങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഏഴ് റൺസിന്റെ ലീഡ് നേടിയ ശേഷമാണ് ക്രൈസ്റ്റ് ചർച്ചിൽ കാലിടറി വീണത്.

242 റൺസാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ക്രൈസ്റ്റ് ചർച്ചിൽ നേടിയിരുന്നത്. കിവീസിന്റെ ഒന്നാം ഇന്നിംഗ്സ് 235 റൺസിൽ അവസാനിപ്പിച്ചപ്പോൾ ചുരുങ്ങിയത് സമനിലയെങ്കിലും നേടാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ 124 റൺസിന് ചീട്ടുകൊട്ടാരമായപ്പോൾ കിവികൾ വിജയലക്ഷ്യമായ 132 റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയെടുത്തു.

രണ്ടാംദിവസം രണ്ടാം ഇന്നിംഗ്സിൽ 90/6 എന്ന നിലയിൽ എത്തിയപ്പോഴേക്കും ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടിരുന്നു. ഇന്നലെ 34 റൺസ് കൂടി നേടുന്നതിനിടെ അവശേഷിച്ച നാല് വിക്കറ്റുകളും ഇന്ത്യ വലിച്ചെറിഞ്ഞു. തുടർന്നിറങ്ങിയ കിവീസ് ഒാപ്പണർമാരായ ടോം ലതാമിന്റെയും (52), ടോം ബ്ളൻഡേലിന്റെയും (55) അർദ്ധ സെഞ്ച്വറികളോടെ വിജയമുറപ്പിച്ചു. ക്യാപ്ടൻ കേൻ വില്യംസണിനെ കൂടിയേ അവർക്ക് നഷ്ടമായുള്ളൂ.

ഇന്നലെ ഹനുമ വിഹാരിയും ഋഷഭ് പന്തും ചേർന്നാണ് രണ്ടാം ഇന്നിംഗ്സ് തുടരാനിറങ്ങിയത് ടീം സ്കോറിനൊപ്പം ഏഴ് റൺസുകൂടി ചേർത്തപ്പോൾ വിഹാരിയെ (9) സൗത്തിയുടെ പന്തിൽ കീപ്പർ വാറ്റ്‌‌ലിംഗ് പിടികൂടി. തൊട്ടടുത്ത ഒാവറിൽ ഇതേ സ്കോറിൽ ഋഷഭും (4) കീപ്പർ ക്യാച്ച് നൽകി മടങ്ങി. ബൗൾട്ടായിരുന്നു ബൗളർ. തുടർന്ന് രവീന്ദ്ര ജഡേജ (16 നോട്ടൗട്ട്) ഒരറ്റത്ത് പൊരുതി നിന്നെങ്കിലും ഷമി (5), ബുംറ (4) എന്നിവർ വീണതോടെ 124 റൺസിൽ ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടൻ വീണു.

ന്യൂസിലാൻഡിന് വേണ്ടി പേസർ ബൗൾട്ട് നാലുവിക്കറ്റും സൗത്തീ മൂന്ന് വിക്കറ്റും വീഴ്ത്തി. ഗ്രാൻഡ് ഹോമിനും നീൽ വാഗ്‌നർക്കും ഒാരോ വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ അഞ്ച് ഇന്ത്യൻ വിക്കറ്റുകൾ പിഴുതിരുന്ന കൈൽ ജാമീസണിന് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നേടാനായില്ല. സൗത്തിയും ബൗൾട്ടും ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ വീണ മൂന്ന് കിവീസ് വിക്കറ്റുകളിൽ രണ്ടെണ്ണം ബുംറയ്ക്ക് ലഭിച്ചു. ഉമേഷ് യാദവിന് ഒരു വിക്കറ്റ് നേടാനായി.

ബൗളിംഗിനൊപ്പം ബാറ്റിംഗിലും (ആദ്യ ഇന്നിംഗ്സിൽ 49 റൺസ്) മികവ് കാട്ടിയ പുതുമുഖ ബൗളർ കൈൽ ജാമീസണാണ് മാൻ ഒഫ് ദ മാച്ച്. പരമ്പരയിലാകെ 14 വിക്കറ്റുകൾ വീഴ്ത്തിയ സൗത്തിയാണ് മാൻ ഒഫ് ദ സിരീസ്.

സ്കോർ കാർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 242

പൃഥ്വി ഷാ 54, പുജാര 54, ഹനുമവിഹാരി 55, ഷമി 16

ജാമീസൺ 5/45, സൗത്തി 2/38, ബൗൾട്ട് 2/89

കിവീസ് ഒന്നാം ഇന്നിംഗ്സ് 235

ലതാം 52, ബ്ളൻഡേൽ 30, ജാമീസൺ 49

ഷമി 4/81, ബുംറ 3/62, ജഡേജ 2/22

ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 124

പുജാര 24, ജഡേജ 16, ഷാ 14, കൊഹ്‌ലി 14

ബൗൾട്ട് 4/28, സൗത്തീ 3/36

കിവീസ് രണ്ടാം ഇന്നിംഗ്സ് 132/3

ലതാം 52, ബ്ളൻഡേൽ 55

ബുംറ 2/39

2011​-12
നു​ശേ​ഷം​ ​ഇ​ന്ത്യ​ ​ര​ണ്ടോ​ ​അ​തി​ല​ധി​ക​മോ​ ​മ​ത്സ​ര​ങ്ങ​ളു​ള്ള​ ​ഒ​രു​ ​ടെ​സ്റ്റി​ൽ​ ​സ​മ്പൂ​ർ​ണ​ ​പ​രാ​ജ​യം​ ​ഏ​റ്റു​വാ​ങ്ങു​ന്ന​ത് ​ആ​ദ്യം.​ 2011​-12​ ​സീ​സ​ണി​ൽ​ ​ഇ​ന്ത്യ​ ​ഇം​ഗ്ള​ണ്ടി​നോ​ടും​ ​ആ​സ്ട്രേ​ലി​യ​യോ​ടും​ 0​-4​ന് ​പ​ര​മ്പ​ര​ ​തോ​റ്റി​രു​ന്നു.​ ​അ​തി​നു​മു​മ്പ് ​ടെ​സ്റ്റി​ൽ​ ​സ​മ്പൂ​ർ​ണ​ ​തോ​ൽ​വി​ ​നേ​രി​ട്ട​ത് 2002​-03​ ​സീ​സ​ണി​ൽ​ ​കി​വീ​സി​നോ​ടാ​ണ്.
ഇ​താ​ദ്യ​മാ​ണ് ​കൊ​ഹ്‌​ലി​യു​ടെ​ ​ക്യാ​പ്ട​ൻ​സി​ക്ക് ​കീ​ഴി​ൽ​ ​ഇ​ന്ത്യ​ ​ടെ​സ്റ്റി​ൽ​ ​സ​മ്പൂ​ർ​ണ​ ​പ​ര​മ്പ​ര​ ​പ​രാ​ജ​യം​ ​ഏ​റ്റു​വാ​ങ്ങു​ന്ന​ത്.

242
റ​ൺ​സാ​ണ് ​ഇൗ​ ​പ​ര​മ്പ​ര​യി​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ഇ​ന്നിം​ഗ്സ് ​സ്കോ​ർ.​ 2002​-03​ ​ലെ​ ​കി​വീ​സ് ​പ​ര്യ​ട​ന​ത്തി​ൽ​ 161​ ​റ​ൺ​സാ​യി​രു​ന്നു​ ​ഉ​യ​ർ​ന്ന​ ​സ്കോ​ർ.​ ​അ​തി​നു​ശേ​ഷ​മു​ള്ള​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​ഇ​ന്നിം​ഗ്സ് ​സ്കോ​ർ​ ​ഇ​താ​ണ്.

58
​മാ​യാ​ങ്കി​ന്റേ​താ​ണ് ​ഇൗ​ ​പ​ര​മ്പ​ര​യി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​വ്യ​ക്തി​ഗ​ത​ ​സ്കോ​ർ.
പ​ര​മ്പ​ര​യി​ൽ​ ​ഒ​രു​ ​ഇ​ന്ത്യ​ൻ​ ​ബാ​റ്റ്സ്മാ​ൻ​ ​പോ​ലും​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യി​ല്ല.​ 2002​-03​ ​ലെ​ ​കി​വീ​സ് ​പ​ര്യ​ട​ന​ത്തി​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​ണ് ​ഇ​ന്ത്യ​ൻ​ ​ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ​സെ​ഞ്ച്വ​റി​ ​നേ​ടാ​ൻ​ ​ക​ഴി​യാ​ത്ത​ ​പ​ര​മ്പ​ര​ .

ഇ​ന്ത്യ​യു​ടെ​ ​തോ​ൽ​വി​ക്ക്
5​ ​കാ​ര​ണ​ങ്ങൾ

​വി​രാ​ട് ​കൊ​ഹ്‌​ലി​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​ബാ​റ്റിം​ഗ് ​നി​ര​യു​ടെ​ ​സ​മ്പൂ​ർ​ണ​ ​പ​രാ​ജ​യം.​ ​നാ​ല് ​ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്ന് 9.50​ ​ശ​രാ​ശ​രി​യി​ൽ​ ​കൊ​ഹ്‌​ലി​ ​നേ​ടി​യ​ത് ​വെ​റും​ 38​ ​റ​ൺ​സ്.​ 2,19,3,​ 14​ ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു​ ​ഇ​ന്ത്യ​ൻ​ ​നാ​യ​ക​ന്റെ​ ​സ്കോ​റിം​ഗ്.

ടെ​സ്റ്റ് ​സ്പെ​ഷ്യ​ലി​സ്റ്റു​ക​ളാ​യ​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​യും​ ​ചേ​തേ​ശ്വ​ർ​ ​പു​ജാ​ര​യും​ ​ടീ​മി​ന് ​വേ​ണ്ട​ ​രീ​തി​യി​ൽ​ ​പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.​ ​ഇ​വ​രു​ടെ​ ​പ​രി​ച​യ​ ​സ​മ്പ​ത്ത് ​ഇ​ന്ത്യ​യ്ക്ക് ​ഏ​റ്റ​വു​മ​ധി​കം​ ​പ്ര​യോ​ജ​ന​പ്പെ​ടേ​ണ്ട​ ​പ​ര​മ്പ​ര​യാ​യി​രു​ന്നു​ ​ഇ​ത്.

​വൃ​ദ്ധി​മാ​ൻ​ ​സാ​ഹ​യ്ക്ക് ​പ​ക​രം​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ ​ഋ​ഷ​ഭ് ​പ​ന്തി​ന് ​നാ​ല് ​ഇ​ന്നിം​ഗ്സു​ക​ളി​ലും​ ​നി​രാ​ശ​യോ​ടെ​ ​മ​ട​ങ്ങേ​ണ്ടി​വ​ന്നു.

ഒാ​പ്പ​ണിം​ഗി​ൽ​ ​പൃ​ഥ്വി​ ​ഷാ-​മാ​യാ​ങ്ക് ​സ​ഖ്യ​ത്തി​ന് ​പ്ര​തീ​ക്ഷി​ച്ച​ ​നി​ല​വാ​ര​ത്തി​ലേ​ക്ക് ​ഉ​യ​രാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​രോ​ഹി​തി​ന്റെ​ ​പ​രി​ക്കും​ ​മി​ക​ച്ച​ ​ഫോ​മി​ലാ​യി​രു​ന്ന​ ​രാ​ഹു​ലി​നെ​ ​പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തും​ ​വി​ന​യാ​യി.

പ​രി​ക്ക് ​ക​ഴി​ഞ്ഞ് ​എ​ത്തി​യ​ ​ബും​റ​യ്ക്ക് ​പ​ഴ​യ​ ​നി​ല​വാ​രം​ ​കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ഷ​മി​യും​ ​ഒ​റ്റ​പ്പെ​ട്ട​ ​മി​ക​വി​ലൊ​തു​ങ്ങി.​ ​ഇ​ശാ​ന്തി​ന് ​ആ​ദ്യ​ടെ​സ്റ്റി​നി​ടെ​ ​പ​രി​ക്കേ​റ്റ​ത് ​മ​റ്റൊ​രു​ ​തി​രി​ച്ച​ടി​യാ​യി.

കു​പി​ത​നാ​യി​ ​കൊ​ഹ്‌​ലി
മ​ത്സ​ര​ത്തി​ന് ​ശേ​ഷം​ ​ന​ട​ന്ന​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​ക​ളി​ക്ക​ള​ത്തി​ലെ​ ​ത​ന്റെ​ ​ദേ​ഷ്യ​ത്തെ​ ​കു​റി​ച്ച് ​ഉ​യ​ർ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​മു​ന്നി​ൽ​ ​രോ​ഷാ​കു​ല​നാ​യി​ ​ഇ​ന്ത്യ​ൻ​ ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി.​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ൽ​ ​കി​വീ​സ് ​നാ​യ​ക​ൻ​ ​വി​ല്യം​സ​ൺ​ ​പു​റ​ത്താ​യ​പ്പോ​ൾ​ ​ക്യാ​മ​റ​യ്ക്കും​ ​ഗാ​ല​റി​ക്കും​ ​നേ​രെ​ ​കൊ​ഹ്‌​ലി​ ​ആ​ക്രോ​ശം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​തി​നെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​ ​റി​പ്പോ​ർ​ട്ട​റോ​ട് ​കാ​ര്യ​മ​റി​യാ​തെ​ ​വി​വാ​ദ​മു​ണ്ടാ​ക്കാ​ൻ​ ​നോ​ക്ക​രു​തെ​ന്നും​ ​താ​ൻ​ ​മോ​ശ​മാ​യി​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​മാ​ച്ച് ​റ​ഫ​റി​ക്കി​ല്ലാ​ത്ത​ ​പ​രാ​തി​ ​നി​ങ്ങ​ൾ​ക്കെ​ന്തി​നാ​ണെ​ന്നു​മാ​യി​രു​ന്നു​ ​വി​രാ​ടി​ന്റെ​ ​ദേ​ഷ്യ​ത്തോ​ടെ​യു​ള്ള​ ​ചോ​ദ്യം.​ ​അ​തേ​സ​മ​യം​ ​അ​ത് ​ക​ളി​യെ​ ​ഏ​റെ​ ​വൈ​കാ​രി​ക​മാ​യി​ ​സ​മീ​പി​ക്കു​ന്ന​ ​വി​രാ​ടി​ന്റെ​ ​ശൈ​ലി​യാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​നി​സാ​ര​ ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണ് ​വി​ല്യം​സ​ൺ​ ​ചെ​യ്ത​ത്.