ആര്യനാട്:ആര്യനാട് കണിയാകുഴി ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക ഉത്സവത്തോടനുബന്ധിച്ച് നടന്ന ട്രസ്റ്റ് ഉദ്ഘാടന സമ്മേളനവും ഭക്തജന സംഗമവും കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര പ്രസിഡന്റ് കെ.സതികുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാബീഗം,വൈസ് പ്രസിഡന്റ് എ.നാസറുദീൻ,ബ്ലോക്ക് പഞ്ചായത്തംഗം വി.എച്ച്.വാഹിദ,പഞ്ചായത്തംഗങ്ങളായ എസ്.ഗിരിജ,എ.അസീം,വി.എൽ.കൃഷ്ണകുമാരി,ക്ഷേത്ര സെക്രട്ടറി അഖിലേഷ് കുമാർ,ആർ.രാജൻ,ബി.സുധാകരൻ,രാജേന്ദ്രൻ ഉണ്ണി,ശ്രീജിലാൽ എന്നിവർ സംസാരിച്ചു.