നെടുമങ്ങാട് :ചുള്ളാളം ശ്രീആയിരവില്ലി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും പുണർത മഹോത്സവവും 6 മുതൽ 10 വരെ നടക്കും.6ന് രാവിലെ 8.40 നും 9.20 നും മദ്ധ്യേ വിഗ്രഹ പുനഃപ്രതിഷ്ഠ,10.30 -നകം തൃക്കൊടിയേറ്റ്,11.30 ന് അന്നദാനം,രാത്രി 9ന് നൃത്തസന്ധ്യ,7ന് രാവിലെ 9ന് നാരായണീയം,10 മുതൽ സമൂഹസദ്യ,വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ,രാത്രി 8ന് എഴുന്നള്ളത്ത്,9ന് വിഷ്വൽ ഗാനമാലിക,8ന് രാവിലെ 9.15ന് സമൂഹപൊങ്കാല,വൈകിട്ട് 6.30ന് സർപ്പബലി,രാത്രി 9.30ന് കുട്ടികളുടെ ഗാനമേള,9ന് രാവിലെ 10ന് പായസ വഴിപാട്,രാത്രി 7ന് ഉരുൾ,8ന് എഴുന്നള്ളത്ത്,10ന് വൈകിട്ട് 5.10ന് പുറത്തെഴുന്നള്ളത്ത്,6.30ന് കരോക്കെ ഗാനമേള,8ന് താലപ്പൊലിയും വിളക്കും.