manchester-city
manchester city

ലണ്ടൻ : ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാൾ കിരീടം നിലവിലെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക്. കഴിഞ്ഞ രാത്രി നടന്ന ഫൈനലിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി കീഴടക്കിയത്.

20-ാം മിനിട്ടിൽ സെർജിയോ അഗ്യൂറോയും 30-ാം മിനിട്ടിൽ റോഡ്രി ഹെർണാണ്ടസും നേടിയ ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. 41-ാം മിനിട്ടിൽ സമാറ്റയിലൂടെ ആസ്റ്റൺ വില്ല ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും രണ്ടാംപകുതിയിൽ ഗോൾ വഴങ്ങാതെ പെപ് ഗ്വാരസിയോള പരിശീലിപ്പിക്കുന്ന സിറ്റി കിരീടത്തിൽ മുത്തമിട്ടു.

കഴിഞ്ഞ ഏഴ്സീസണുകളിൽനിന്ന് അഞ്ചാമത്തെ ലീഗ് കപ്പാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്.

പെപ് ഗ്വാർസിയോള പരിശീലകനായ ശേഷം മൂന്നാം തവണയാണ് സിറ്റി ലീഗ് കപ്പ് ജേതാക്കളാവുന്നത്.