തിരുവനന്തപുരം : നഗരസഭയിലെ പ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സ്ഥാപിച്ച പഞ്ചിംഗ് സംവിധാനത്തിന്റെയും സി.സി ടി.വി കാമറകളുടെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. 10 പഞ്ചിംംഗ് യന്ത്രങ്ങളാണ് മെയിൻ ഓഫീസിൽ സജ്ജമാക്കിയിട്ടുള്ളത്. മെയിൻ ഓഫീസിൽ സ്ഥാപിച്ച 140 കാമറകളും പ്രവർത്തനക്ഷമമായി. നഗരസഭയുടെ സോണൽ, സർക്കിൾ ഓഫീസുകളിൽ കൂടി സ്ഥാപിക്കുന്ന 20 പഞ്ചിംങ് മെഷീനുകളും 52 ക്യാമറകളും ഉടൻ പ്രവർത്തനക്ഷമമാവുമെന്ന് മേയർ അറിയിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വഞ്ചിയൂർ പി.ബാബു, എസ്.പുഷ്‌പലത, പാളയം രാജൻ, എസ്.എസ് സിന്ധു, ഐ.പി.ബിനു, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ പി.സുരേഷ്, ജോയ്സ്.പി, പി.ആർ.വിജയകുമാർ, രാജേഷ് കുമാർ.പി, മുഷാദ്.എ , ഡെപ്യൂട്ടി സെക്രട്ടറി ഡി.ശ്രീകുമാരി എന്നിവർ സംസാരിച്ചു.