പാരിപ്പള്ളി: ദേശീയപാതയിൽ വാഹനാപകടത്തിൽ ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു. കല്ലുവാതുക്കലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ധർമ്മനാണ് (35) മരിച്ചത്. ഇന്നലെ രാവിലെ കല്ലുവാതുക്കലിൽ വച്ച് പാത മുറിച്ചുകടക്കവേ കൊല്ലത്തേക്ക് അമിത വേഗതയിൽ പോയ കാറിടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.